റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂട്ടാന്റെ മണ്ണിലും അവകാശം ഉന്നയിച്ച് ചൈന, ലക്ഷ്യം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കല്‍

July 8, 2020 - 2:52 pm

ന്യൂഡല്‍ഹി: ഇന്ത്യയുമായി അടുത്ത ബന്ധമുള്ള ഭൂട്ടാന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ അവകാശവാദം ഉന്നയിച്ച്‌ ചൈനയുടെ പുതിയ നീക്കം.
കിഴക്കന്‍ ഭൂട്ടാനിലെ ട്രാഷിയാങ് ജില്ലയിലെ സാക്ടെങ് വന്യജീവി സങ്കേതം വികസിപ്പിക്കാന്‍ ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റിയുടെ (ജി.ഇ.എഫ്.) ഓണ്‍ലൈന്‍ യോഗത്തില്‍ ഭൂട്ടാന്‍ സഹായം തേടിയതിനെ എതിര്‍ത്തുകൊണ്ടാണ് ചൈനയുടെ അവകാശവാദം. ഇതു നിരസിച്ച ജി.ഇ.എഫ്. യോഗം, സാക്ടെങ് പദ്ധതിക്കു ധനസഹായം നല്‍കാനുള്ള പദ്ധതി പാസാക്കുകയും ചെയ്തു.

സാക്ടെങ് വന്യജീവി സങ്കേതം ഭൂട്ടാനുമായുള്ള അതിര്‍ത്തി ചര്‍ച്ചയുടെ അജന്‍ഡയിലുള്ള കാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ചൈന എതിര്‍പ്പുന്നയിച്ചത്. എന്നാല്‍ ഇതു തങ്ങളുടെ പരമാധികാര പ്രദേശമാണെന്നും അതിര്‍ത്തി ചര്‍ച്ചകളില്‍ ഇതു വിഷയമല്ലെന്നും ഭൂട്ടാന്‍ പ്രതിനിധി വ്യക്തമാക്കി. ഇതിനെ ഇന്ത്യ, ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക എന്നിവര്‍ പിന്തുണച്ചു. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീലങ്കയും ഭൂട്ടാനൊപ്പം നിലയുറപ്പിച്ചു.

മുമ്പൊരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്ത പ്രദേശത്തിനു മേല്‍ ചൈന പുതിയ തര്‍ക്കമുന്നയിച്ചത് ഭൂട്ടാന്റെ രക്ഷിതാവായി നിലകൊള്ളുന്ന ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമായാണു കണക്കാക്കുന്നത്. ജി.ഇ.എഫില്‍ ചൈന ഉന്നയിച്ച വാദങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നു വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *