കോഴിക്കോട്: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ബാലുശ്ശേരി മണ്ഡലം തല ഉദ്ഘാടനം പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു. കക്കഞ്ചേരി ഉള്ളിയേരി കൃഷിഭവനില്‍ നടന്ന പരിപാടി യില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി കൃഷി ചെയ്യാന്‍ ആവശ്യമായ വിത്ത് കൃഷിഭവന്‍ മുഖേന വിതരണം ചെയ്യും.
കാര്‍ഷിക അസിസ്റ്റന്റ് ഡയറക്ടര്‍ അനിത പാലേരി പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ചന്ദ്രിക പൂമഠത്തില്‍, ശ്രീജ പുല്ലിരിക്കല്‍, ജമീല കക്കഞ്ചേരി, വസന്ത നാറാത്തിടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ ഹരിത കര്‍മ്മസേനാഗംങ്ങള്‍, പ്രദേശത്തെ കര്‍ഷകര്‍ മറ്റു പൊതു പ്രവര്‍ത്തകര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ അബ്ദുല്‍ ബഷീര്‍ സ്വാഗതവും ഹക്കിം കിഴുവന നന്ദിയും പറഞ്ഞു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5962/onam-oru-muram-pachakkari-kozhikkode-.html

