തിരുവനന്തപുരം: ക്വാറന്റീന്‍ കേന്ദ്രത്തിലില്‍നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത കാക്ക അനീഷും മോഷണക്കേസിലെ പ്രതി മുഹമ്മദ് ഷാനുമാണ് രക്ഷപ്പെട്ടത്. ജയിലിലേക്ക് കൊണ്ടുപോവുന്നതിനു മുമ്പ ഇവര്‍ക്ക് സ്രവപരിശോധന നടത്തിരുന്നു. ഫലം വരുന്നതുവരെയുള്ള നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഇതിനിടയ്ക്കാണ് ഇരുവരും ബൈക്കെടുത്ത് സ്ഥലംവിട്ടത്. ക്വാറന്റീന്‍ കേന്ദ്രത്തിനു പുറത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. പ്രതികള്‍ക്കായി വ്യാപകമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാപ്പ ചുമത്തിയ ആള്‍ അടക്കം 2 പ്രതികള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു മുങ്ങി
