ഡല്‍ഹി: മദ്യപിച്ച് വണ്ടിയോടിച്ച് വഴിയാത്രക്കാരിയെ ഇടിച്ചിട്ട് പോകുന്ന കാഴ്ചയാണ് പുറത്തു വന്നിരിക്കുന്നത്. കുറ്റവാളി ഒരു സബ് ഇന്‍സ്‌പെക്ടറും. വെള്ളിയാഴ്ച (04/07/2020) വൈകീട്ട് 6.35-ന് ഡല്‍ഹിയില്‍ ത്രിലോക്പുരിയിലുള്ള ചില്ല ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#WATCH Delhi: A car ran over a woman near Chilla Village in Delhi yesterday. Police say, "The accused is a Sub-Inspector; he was under the influence of alcohol at the time of incident. He has been arrested. Injured is undergoing treatment at hospital." pic.twitter.com/SfJdGQ7pHa
— ANI (@ANI) July 4, 2020
വഴിയാത്രികയെ ഒരു വെളുത്ത നിറമുള്ള കാര്‍ ഇടിച്ചിടുന്നത് കാണാം. ഇടി കൊണ്ട് താഴെ വീണ സ്ത്രീയെ നാട്ടുകാര്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ മുമ്പോട്ടെടുക്കുകയും ആ സ്ത്രീയുടെ മുകളിലൂടെ കയറി ഇറങ്ങി പോകുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വണ്ടിയോടിച്ചിരുന്നത് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നുവെന്നും അയാള്‍ നല്ലപോലെ മദ്യപിച്ചിരുന്നുവെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.



