പട്ടികജാതിക്കാരന് അനുവദിച്ച വീട് കൊടുക്കാതിരിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരേ കേസെടുത്തു

പെരിന്തല്‍മണ്ണ: പട്ടികജാതിക്കാരന് അനുവദിച്ച വീട് കൊടുക്കാതിരിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരേ കേസെടുത്തു. അങ്ങാടിപ്പുറം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ വി പി അബ്ദുല്‍ അസീസിനെതിരേയാണ് കേസെടുത്തത്. അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി രാവുണ്ണി എന്ന ബാലന് വീട് നിഷേധിച്ചെന്നാണ് പരാതി. 2015- 16ല്‍ പട്ടികജാതി ക്ഷേമവകുപ്പ് അനുവദിച്ച വീട് നല്‍കാതിരിക്കാന്‍ ഇദ്ദേഹത്തിന് വീടുണ്ടെന്ന് കാണിച്ച് പഞ്ചായത്തിന്റെ ലെറ്റര്‍ ബ്ലോക്ക് പട്ടികജാതി ഓഫിസര്‍ക്ക് നല്‍കിയതാണ് കേസിനാസ്പദമായ സംഭവം.

വിവരാവകാശ നിയമപ്രകാരം രേഖകള്‍ ലഭ്യമായപ്പോഴാണ് വ്യാജരേഖയാണെന്ന് ബോധ്യമായത്. അത്തരമൊരു കത്ത് തങ്ങള്‍ നല്‍കിയിട്ടില്ലെന്നും വ്യാജരേഖയാണെന്നുമായിരുന്നു പഞ്ചായത്ത് വിശദീകരണം. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയായിരുന്ന എം പി മോഹനചന്ദ്രന്‍ മുമ്പാകെയാണ് പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലതയ്ക്കാണ് അന്വേഷണച്ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →