നിലമ്പൂര്‍: നിലമ്പൂരിനടുത്ത് മുണ്ടേരി വാണിയംപുഴ ആദിവാസികോളനിയിലെ ബിന്ദു എന്ന ഗര്‍ഭിണിയാണ് പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ വാഹനം ലഭിക്കാതെ വന്ന് ചാലിയാര്‍ പുഴയുടെ തീരത്ത് പ്രസവിച്ചത്. ബിന്ദു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. താമസസ്ഥത്തേക്ക് വാഹനം എത്താത്തതിനാല്‍ കാട്ടുപാതയിലൂടെ സ്ട്രെച്ചറില്‍ ചുമന്നാണ് ഇരുട്ടു കുത്തി കടവിലെത്തിച്ചത്. തുടര്‍ന്ന് ചങ്ങാടത്തില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചു. ചങ്ങാടത്തില്‍ യാത്ര തുടങ്ങിയപ്പോഴേക്കും സ്ഥിതി വഷളായി. കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ ചാലിയാര്‍ പുഴയുടെ തീരത്ത് തന്നെ അവരുടെ കയ്യിലുണ്ടായിരുന്ന തുണികള്‍ കൊണ്ട് മറച്ച് തത്ക്കാലമായി പ്രസവ മുറി ഒരുക്കി. പിന്നീട് ആംബുലന്‍സ് എത്തി പൊക്കിള്‍കൊടി മുറിച്ചുമാറ്റി. പ്രാഥമിക ചികിത്സ നല്കിയ ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നതോടെ വനത്തിനുള്ളില്‍ കുടില്‍ നിര്‍മിച്ചാണ് ബിന്ദു അടക്കമുള്ളവരുടെ കുടുംബങ്ങള്‍ കഴിയുന്നത്
വാണിയംപുഴ ആദിവാസി കോളനിയിലെ ഗര്‍ഭിണി വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് വഴിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി.
