കുണ്ടറ കൊലപാതകത്തിലെ പ്രതികള്‍ അറസ്റ്റില്‍

കൊല്ലം: കുണ്ടറ ഷക്കീര്‍ ബാബു വധക്കേസിലെ പ്രതികള്‍ അറസ്റ്റില്‍. പേരയം ചേരിയില്‍ വായനശാല മുക്കില്‍ മാലിയില്‍ പുത്തന്‍വീട്ടില്‍ പ്രജീഷ്(23), കല്ലുവിള ബിന്റോ ഭവനത്തില്‍ ബിന്റോ(21) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കരിക്കുഴി അഷ്ടമുടി പൊയ്ക മേലതില്‍ ഷക്കീര്‍ ബാബു(28) ആണ് മരിച്ചത്. നിരന്തരം ഉപദ്രവിക്കുന്നതിലുള്ള വിരോധത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികള്‍ പറയുന്നത്.

മരിച്ച ഷക്കീര്‍ ബാബു, പ്രതിയായ പ്രജീഷിന്റെ സഹോദരിയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. ഷക്കീര്‍ ബാബുവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് പ്രജീഷിനെ വീട്ടില്‍നിന്ന് ബലമായി വിളിച്ചറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയിരുന്നു. ഈ സംഭവത്തില്‍ ഷക്കീര്‍ ബാബുവിനെ റിമാന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഷക്കീര്‍ ബാബു പേരയത്ത് എത്തി പ്രജീഷിനെ വീണ്ടും അക്രമിച്ചു. ഈ സംഭവത്തിലും ഇയാളെ റിമാന്‍ഡ് ചെയ്തു. ജാമ്യവ്യവസ്ഥ തെറ്റിച്ചതിനാല്‍ തുടര്‍ച്ചയായി മൂന്നുമാസത്തിലധികം ജയിലില്‍ കഴിഞ്ഞ ഷക്കീര്‍ ബാബു ഹൈക്കോടതി മുഖേന ജാമ്യംനേടിയ ശേഷം 23ന് വീണ്ടും പ്രജീഷിനെ ഉപദ്രവിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →