ബംഗളൂരു: കോവിഡ് രോഗിയും പൊലീസ് കേസില്‍ പ്രതിയുമായ യുവാവ് സെക്യൂരിറ്റിയുടെ ശരീരത്തില്‍ തുപ്പിയശേഷം ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് യുവാവ് അഡ്മിറ്റായത്. ബുധനാഴ്ച സെക്യൂരിറ്റിയുടെ ദേഹത്ത് തുപ്പിയശഷം ഇയാള്‍ ഓടിക്കളഞ്ഞുവെന്ന് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.
ഒരു ആക്രമണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നുണെന്നും ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് രോഹിണി സെപാത് കട്ടോച്ച് പറഞ്ഞു. കോവിഡ് ചികിത്സയിലിരിക്കുന്ന രോഗി ആശുപത്രിയില്‍നിന്നു രക്ഷപ്പെടുന്നത് ബെംഗളൂരുവില്‍ ആദ്യ സംഭവമാണ്.

