ആലപ്പുഴ: ചേർത്തലയിൽ അതിർത്തി തർക്കത്തിനെ തുടർന്ന് സഹോദരന്മാർ 75 കാരനെ ഇടിച്ചു കൊലപ്പെടുത്തി. തെക്കു മറ്റത്തിൽ മണിയൻ(75) വയസ്സ് ആണ് കൊല്ലപ്പെട്ടത്. അയൽക്കാരായ സുന്ദരേശ റാവു ശ്രീധര റാവു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറെ നാളായി ഇവർ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇന്ന് (22.06.2020) രാവിലെ 11 മണിയോടെ ഇവർ തമ്മിലുണ്ടായ തർക്കം രൂക്ഷമാവുകയും ഇത് കൊലപാതകത്തിലേക്ക് നയിച്ചു എന്നും പോലീസ് അറിയിക്കുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികനെ കൊലപ്പെടുത്തി
