റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ ഹുസൈന്‍ റാണ(59) യുഎസില്‍ വീണ്ടും അറസ്റ്റില്‍. ഇന്ത്യാ-യുഎസ് കുറ്റവാളികളെ കൈമാറല്‍ കരാറുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇയാളെ യുഎസ് ഉടന്‍ ഇ്ന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ പത്തു വര്‍ഷമായി സതേണ്‍ കലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്റ് ജയിലില്‍ ശിക്ഷ അനുഭവിച്ച് വരിക യായിരുന്ന റാണ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്.

പാക്-കനേഡിയന്‍ ഭീകരനായ റാണയുടെ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ അവസാനിക്കുന്നത് 2021 ഡിസംബറിലാണ്. ഇന്ത്യയില്‍ വിചാരണ നേരിടുന്നതി നാലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ റാണയെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇയാളെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് സൂചന. കാനഡയിലെ വ്യവസായിയും പാക് സൈന്യത്തിലെ മുന്‍ ഡോക്ടറുമായിരുന്നു റാണ. 2009ല്‍ ഷിക്കാഗോ വിമാനത്താവളത്തില്‍നിന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പമാണ് അറസ്റ്റിലായത്. ഇന്ത്യ രാജ്യം വിട്ട കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളയാളാണ് റാണ. പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുമായി റാണയ്ക്ക് ബന്ധമുള്ളതായി നേരത്തേ വ്യക്തമായിരുന്നു.

1997ല്‍ ഇന്ത്യയും യു.എസും ഒപ്പുവെച്ച കുറ്റവാളിക്കൈമാറ്റ കരാര്‍പ്രകാരം ഇയാളെ അറസ്റ്റുചെയ്ത് തങ്ങള്‍ക്കു വിട്ടുനല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായി യു.എസ്. അസിസ്റ്റന്റ് അറ്റോര്‍ണി ജോണ്‍ ജെ. ലുലെജിയാന്‍ കോടതിയില്‍ പറഞ്ഞു. കൊലപാതക ഗൂഢാലോചന, ഇന്ത്യന്‍ പീനല്‍ കോഡിലെ 120 ബി, 302 എന്നിവയുടെ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ റാണയുടെ പേരില്‍ ചുമത്തിയിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30-ന് കാലിഫോര്‍ണിയ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി റാണയുടെ ഭാഗം കേള്‍ക്കും. 22-നുമുമ്പ് അപേക്ഷ നല്‍കാന്‍ റാണയുടെ അഭിഭാഷകനോടും ഇതിന് 26-നുമുമ്പ് യു.എസ്. സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടിയുണ്ടാവുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *