ഞാറ്റുവേലക്കാലത്തെ പറ്റി അധികമാരും അറിയാത്ത സത്യങ്ങള്‍ ധാരാളമുണ്ട്. പുതിയ തലമുറയ്ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ആ അറിവുകള്‍ പങ്കുവച്ചത് കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് ആണ്. അദ്ദേഹം ഞാറ്റുവേലയെ പറ്റി ഇങ്ങനെ വിവരിക്കുന്നു.

ജൂണ്‍ 21ന് ഈ വര്‍ഷത്തെ തിരുവാതിര ഞാറ്റുവേല ആരംഭിക്കുകയാണ്. കൃഷിക്ക് അനുയോജ്യമായ ഒരു വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് തിരുവാതിര ഞാറ്റുവേല. 15 ദിവസമാണ് ഈ ഞാറ്റുവേല കാലഘട്ടം. അങ്ങനെ ഒരു വര്‍ഷം 27 വേലകള്‍ ഉണ്ട്. 27 നക്ഷത്രങ്ങളുടെ പേരില്‍ ആണ് ഈ ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. സൂര്യനുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ വര്‍ഷത്തെ ഞാറ്റുവേലകളാക്കി തിരിച്ചിട്ടുള്ളത്. ഒരു നക്ഷത്ര ഭാഗം കടന്നുപോകാന്‍ സൂര്യന് എത്ര ദിവസം വേണം, ആ കാലയളവിലാണ് ഞാറ്റുവേല എന്ന് പറയുന്നത്. 27 നക്ഷത്രങ്ങളുടെ പേരിലുള്ള ഞാറ്റുവേലകള്‍ നോക്കുമ്പോള്‍ സാധാരണ ഒരു ഞാറ്റുവേല എന്നത് പതിമൂന്നര ദിവസം ഉള്ള കാലയളവിലാണ്.
ചില പ്രത്യേക കാലഘട്ടത്തില്‍ ആണ് ചില പ്രത്യേക കൃഷിചെയ്യേണ്ടത്. അപ്പോഴാണ് അത് എറ്റവും നല്ല കൃഷിയായിട്ട് മാറുന്നത്. എങ്ങനെയാണ് ഈ മാറ്റം ഉണ്ടായത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ വിവിധതരത്തില്‍ തിരിച്ചത് എന്ന ചോദ്യങ്ങളൊക്കെ പ്രസക്തമാണ്.
തിരുവാതിര ഞാറ്റുവേല 15 ദിവസമാണ്. അതായത് ഒരു വര്‍ഷത്തെ ഞാറ്റുവേലകളാക്കി തിരിച്ചു കൊണ്ട്, കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി കൊണ്ട് ഓരോ കാലഘട്ടത്തിലും ഏത് കൃഷി ചെയ്യണമെന്ന് സമൂഹത്തെ പഠിപ്പിക്കുവാനാണ് ഞാറ്റുവേല സങ്കല്പം ഉണ്ടായിട്ടുള്ളത്. എല്ലാ കാലത്തും എല്ലാ കൃഷിയും ചെയ്യാന്‍ പാടില്ല. ചില പ്രത്യേക കാലഘട്ടത്തില്‍ ആണ് ചില പ്രത്യേക കൃഷിചെയ്യേണ്ടത്. അപ്പോഴാണ് അത് എറ്റവും നല്ല കൃഷിയായിട്ട് മാറുന്നത്. എങ്ങനെയാണ് ഈ മാറ്റം ഉണ്ടായത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ വിവിധതരത്തില്‍ തിരിച്ചത് എന്ന ചോദ്യങ്ങളൊക്കെ പ്രസക്തമാണ്.
ഒരു കാലഘട്ടത്തില്‍ ലഭിക്കുന്ന സൂര്യരശ്മിയുടെ അളവാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കൃഷിക്ക് അനുയോജ്യം ആയിട്ടുള്ള സൂര്യരശ്മി പതിക്കുന്നത് തിരുവാതിര ഞാറ്റുവേല കാലയളവിലാണ്. കൃഷിക്ക് ആവശ്യമായ ജലം മണ്ണില്‍ ശേഖരിക്കപ്പെടുന്നത് തിരുവാതിര ഞാറ്റുവേല കാലഘട്ടത്തിലാണ്. അന്തരീക്ഷത്തില്‍ ജലത്തിന്റെ അംശം, ചൂട് എന്നത് അനുയോജ്യമായി നില്‍ക്കുന്നത് തിരുവാതിര ഞാറ്റുവേല കാലഘട്ടത്തിലാണ്. അതുകൊണ്ടാണ് തിരുവാതിര ഞാറ്റുവേലയുടെ ആരംഭം മുതല്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ പ്രധാനമായും നാം കുറിക്കുന്നത്.
”ചിനു ചിനു ചിനു ചിനു ചിങ്ങമഴ” എന്നാണ് നമ്മള്‍ പാടാറുള്ളത്. അതായത് അല്പം മഴ പെയ്യും. അതിന്റെ അര്‍ഥം അല്‍പം കാര്‍മേഘമുണ്ടാകും. അതിന്റെ അര്‍ഥം സൂര്യപ്രകാശത്തിന്റെ അളവ് ഭൂമിയില്‍ പതിക്കുന്നത് അല്പം കുറയും അപ്പോള്‍ സൂര്യപ്രകാശത്തിന്റെ അളവ് കുറച്ച് കുറഞ്ഞ കാലഘട്ടം.
ഒരുവര്‍ഷത്തെ മാസങ്ങള്‍ നമുക്കറിയാം. മലയാള മാസം ആരംഭിക്കുന്നത് ചിങ്ങത്തിലാണ്. അത് ചെറുതായി മഴ പെയ്യുന്ന ഒരു കാലഘട്ടമാണ് . അതായത് സൂര്യ പ്രകാശം കുറഞ്ഞ കാലഘട്ടം. ”ചിനു ചിനു ചിനു ചിനു ചിങ്ങമഴ” എന്നാണ് നമ്മള്‍ പാടാറുള്ളത്. അതായത് അല്പം മഴ പെയ്യും. അതിന്റെ അര്‍ഥം അല്‍പം കാര്‍മേഘമുണ്ടാകും. അതിന്റെ അര്‍ഥം സൂര്യപ്രകാശത്തിന്റെ അളവ് ഭൂമിയില്‍ പതിക്കുന്നത് അല്പം കുറയും അപ്പോള്‍ സൂര്യപ്രകാശത്തിന്റെ അളവ് കുറച്ച് കുറഞ്ഞ കാലഘട്ടം. മഴ ഉണ്ട് എന്നാല്‍ ധാരാളമില്ല. മണ്ണില്‍ ധാരാളം വെള്ളം കെട്ടി കിടക്കുന്നില്ല. അതുകൊണ്ട് ചിങ്ങമാസത്തില്‍ നമ്മള്‍ കൃഷി ആരംഭിക്കുകയാണ്. ആരംഭം കുറിക്കാനുള്ള പ്രധാനപ്പെട്ട മാസമായി നാം അതിനെ കാണുന്നു. അന്തരീക്ഷത്തിലെ ജലാംശം, അന്തരീക്ഷത്തിലുള്ള സൂര്യപ്രകാശത്തിന് അളവ്, മണ്ണിലുള്ള ജലാംശം ഇതെല്ലാം ഒരു പ്രത്യേകരീതിയില്‍ ചിങ്ങമാസത്തില്‍ വരുകയാണ്. അതാണ് മലയാളത്തെ സംബന്ധിച്ച് വര്‍ഷാരംഭം.
“ധനുവും മകരവും മഞ്ഞു മഴ” എന്നാണ് നമ്മള്‍പഠിച്ചിട്ടുള്ളത്. അതായത് അന്തരീക്ഷത്തില്‍ കാര്‍മേഘത്തിന്റെ അളവ് കുറയും, അപ്പോള്‍ ജലാംശം വര്‍ദ്ധിക്കും, അങ്ങനെ മഞ്ഞുണ്ടാകും.
പിന്നീടങ്ങോട്ട് ഇതിനെല്ലാം അളവില്‍ മാറ്റം വരുകയാണ്. കുറച്ചു കഴിയുമ്പോഴേക്കും അതായത് ചിങ്ങം, കന്നി, തുലാം, വൃശ്ചികം… വൃശ്ചികം എത്തുമ്പോളേക്കും ഈ പറഞ്ഞ എല്ലാത്തിലും മാറ്റമുണ്ടാകുകയാണ്. മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞ് മഞ്ഞിന്റെ അളവ് കൂടുന്ന കാലഘട്ടമാണ്. “ധനുവും മകരവും മഞ്ഞു മഴ” എന്നാണ് നമ്മള്‍പഠിച്ചിട്ടുള്ളത്. അതായത് അന്തരീക്ഷത്തില്‍ കാര്‍മേഘത്തിന്റെ അളവ് കുറയും, അപ്പോള്‍ ജലാംശം വര്‍ദ്ധിക്കും, അങ്ങനെ മഞ്ഞുണ്ടാകും. അപ്പോള്‍ സൂര്യപ്രകാശം ഭൂമിയിലേക്ക് വരുന്നത് ചിങ്ങമാസത്തില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും. അപ്പോള്‍ മഴ കുറയുന്നു എന്നതുകൊണ്ട് മണ്ണിലുള്ള ജലത്തിന്റെ അംശം കുറവായിരിക്കും. മണ്ണിലുള്ള ജലാംശം കുറഞ്ഞതു കൊണ്ട് അന്തരീക്ഷത്തിലുള്ള ജലാംശത്തിനും ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ കാലഘട്ടത്തില്‍ മണ്ണില്‍ നടേണ്ട ചില വിത്തുകളുണ്ട്. അവ ചിങ്ങമാസത്തില്‍ നടേണ്ട വിത്തുകളല്ല. വെള്ളത്തിന്റേയും സൂര്യപ്രകാശത്തിന്റേയും മണ്ണിലെ ജലാംശത്തിന്റേയും വ്യത്യാസം അനുസരിച്ച് അന്നത്തെ ഞാറ്റുവേല ഇന്ന കൃഷികള്‍ ചെയ്യേണമെന്ന് പഠിക്കുന്നുണ്ട്.
നമ്മള്‍ പഠിച്ചത് “കുംഭം മീനം ചൂടുമഴ” എന്നാണ്. മഴ എന്ന വാക്കുണ്ടെങ്കിലും ആലങ്കാരികമായി കവിതയില്‍ കൊടുത്തതാണ്. യഥാര്‍ഥത്തില്‍ ചൂടാണ്. കാര്‍മേഘമേയില്ല.
പിന്നേയും കാലം മുന്നോട്ട് പോകുന്നു. അങ്ങനെ വൃച്ഛികമാസം കഴിഞ്ഞു. ധനു മാസവും മകരവും കഴിഞ്ഞു. പിന്നെ കുംഭം, മീനം. ഈ രണ്ടു മാസവും ചൂടാണ്. നമ്മള്‍ പഠിച്ചത് “കുംഭം മീനം ചൂടുമഴ” എന്നാണ്. മഴ എന്ന വാക്കുണ്ടെങ്കിലും ആലങ്കാരികമായി കവിതയില്‍ കൊടുത്തതാണ്. യഥാര്‍ഥത്തില്‍ ചൂടാണ്. കാര്‍മേഘമേയില്ല. സമൃദ്ധമായ സൂര്യപ്രകാശം. മണ്ണില്‍ ജലാംശത്തിന്റെ കുറവ്, അതിന്റെയര്‍ഥം പുഴകളില്‍ വെള്ളത്തിന്റെ കുറവ്. അതിന്റെ മറ്റൊരര്‍ഥം അന്തരീക്ഷത്തില്‍ ജലാംശത്തിന്റെ കുറവ്. അതാണ് ചൂടുകാലം. അന്ന് പ്രത്യേക തരത്തിലുള്ള കൃഷി. ചേന നടുന്നത് ഈ കാലഘട്ടത്തിലാണ്. ഓരോ കാലഘട്ടത്തിലും ഓരോ കൃഷിയെന്ന് വച്ചിരിക്കുന്നത് ഓരോ കാലഘട്ടത്തിലും സൂര്യപ്രകാശത്തിന്റെയും ജലത്തിന്റേയും അളവ് നോക്കിയിട്ടാണ്.
“മേടം മേടും വര്‍ഷമഴ. നവവര്‍ഷാഗമ ഹര്‍ഷമഴ” നവവര്‍ഷം വരുന്നതിനുള്ള ഹര്‍ഷാരവത്തോടെയുള്ള മഴ. വിഷുക്കാലം. അപ്പോള്‍ പെയ്യുന്ന മഴ മണ്ണില്‍ ഉണങ്ങിക്കിടക്കുന്ന വിത്തുകളിലേക്ക് ജലമെത്തി വിത്തുകളെല്ലാം പൊട്ടിമുളയ്ക്കുകയാണ്.
അതു കഴിഞ്ഞ് മേടം. “മേടം മേടും വര്‍ഷമഴ. നവവര്‍ഷാഗമ ഹര്‍ഷമഴ” നവവര്‍ഷം വരുന്നതിനുള്ള ഹര്‍ഷാരവത്തോടെയുള്ള മഴ. വിഷുക്കാലം. അപ്പോള്‍ പെയ്യുന്ന മഴ മണ്ണില്‍ ഉണങ്ങിക്കിടക്കുന്ന വിത്തുകളിലേക്ക് ജലമെത്തി വിത്തുകളെല്ലാം പൊട്ടിമുളയ്ക്കുകയാണ്. ഇങ്ങനെ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നത് നാം സിംബോളിക്കായി പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണ്. മണ്ണിലേക്ക് മഴ വരുന്നു.
അതുകഴിഞ്ഞാല്‍ വര്‍ഷകാലമായി. അവസാനം നമ്മള്‍ പറയും “തക്കിട തരികിട കര്‍ക്കിടകം”. എന്നു പറഞ്ഞാല്‍ മഴ മാത്രമേയുള്ളൂ കര്‍ക്കിടകത്തില്‍. അതിനര്‍ഥം നിറയെ കാര്‍മേഘം. അതിന്റെ അര്‍ഥം സൂര്യപ്രാകശം വളരെ കുറവ്. മറ്റൊരു അര്‍ഥം മണ്ണില്‍ നിറയെ വെള്ളം. പുഴകള്‍ നിറയെ വെള്ളം, അരുവികള്‍ നിറയെ വെള്ളം. എല്ലാ കൃഷിയും അവിടെ പറ്റില്ല. കൃഷി എറ്റവും കുറവുള്ള കാലഘട്ടമാണ്. അതിനുശേഷം ചിങ്ങം വരും. “ചിനു ചിനു ചിനു ചിനു ചിങ്ങമഴ”.
ഇത്രയും ജലാംശം മതി ചില വിത്തിനു മുളയ്ക്കാന്‍. ഇത്രയും സൂര്യപ്രകാശം വേണം ചില വിത്തുകള്‍ക്ക് മുളയ്ക്കാന്‍, അത് കൃത്യമായി തിരിച്ചു കൊണ്ട് ഓരോ കാലഘട്ടത്തിലും എന്തു കൃഷി ചെയ്യണമെന്ന് പറഞ്ഞു തരുന്നതാണ് ഞാറ്റുവേല കലണ്ടര്‍.
ഇത്തരത്തില്‍ സൂര്യപ്രകാശത്തിന്റേയും ജലത്തിന്റെയും അംശം മണ്ണില്‍ വ്യത്യസ്തമായിരിക്കുന്നതിനെ മനസിലാക്കിയിട്ടാണ് ഞാറ്റുവേലകളായി കാലഘട്ടത്തെ തിരിച്ചിരിക്കുന്നത്. അങ്ങനെ 27 നക്ഷത്രങ്ങളുടെ പേരിലുള്ള കാലഘട്ടങ്ങളില്‍ മണ്ണിലും അന്തരീക്ഷത്തിലും വ്യത്യസ്തങ്ങളായ അളവില്‍ ജലാംശമുണ്ടാകും. ജലാംശങ്ങളനുസരിച്ച് മൂലകങ്ങളുമുണ്ടാകും. അതേസമയം സൂര്യപ്രകാശത്തിന്റെ അളവിലും കൃത്യമായ മാറ്റം വരും. നല്ല മഴ, മഴ കുറയുന്നു. മഞ്ഞു വരുന്നു. ചൂടു വരുന്നു. വീണ്ടും മഴ. ഒരു ചാക്രീയ പ്രക്രിയയാണ്. ഈ ചാക്രീയ പ്രക്രിയയെ 28 ഘട്ടങ്ങളായി തിരിച്ച് ഈ കാലത്ത് ഇന്ന കൃഷിയെ ചെയ്യൂ എന്നു പറയുന്നത് ആ കാലഘട്ടത്തിലുള്ള ശാസ്ത്രീയമാ കാര്‍ഷിക രീതിയാണ്. ഇത്രയും ജലാംശം മതി ചില വിത്തിനു മുളയ്ക്കാന്‍. ഇത്രയും സൂര്യപ്രകാശം വേണം ചില വിത്തുകള്‍ക്ക് മുളയ്ക്കാന്‍, അത് കൃത്യമായി തിരിച്ചു കൊണ്ട് ഓരോ കാലഘട്ടത്തിലും എന്തു കൃഷി ചെയ്യണമെന്ന് പറഞ്ഞു തരുന്നതാണ് ഞാറ്റുവേല കലണ്ടര്‍. അതുകൊണ്ടു തന്നെ ഈ കലണ്ടര്‍ കാര്‍ഷിക രംഗത്ത് വളരെ വളരെ പ്രധാനപ്പെട്ടതാണ്.
‘പ്രകൃതിയോട് അടുത്തു നില്‍ക്കുക. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുക. എന്തു കൃഷി ചെയ്യണം ഏതു രീതിയില്‍ കൃഷി ചെയ്യണം എന്നു പറഞ്ഞിരുന്നത് പ്രകൃതിയോട് അടുത്ത് നിന്ന് പറഞ്ഞിരുന്നത് നമുക്ക് പുനഃസ്ഥാപിക്കാന്‍ കഴിയണം. പ്രകൃതിയെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല സന്ദേശം നല്‍കുന്നതാണ് തിരുവാതിര ഞാറ്റുവേല.
കാലാവസ്ഥ വ്യതിയാനം വരുന്നു എന്നതുകൂടി നാം കണക്കാക്കേണ്ടതുണ്ട്. ഈ പറയുന്ന ചാക്രിയ പ്രക്രിയ മനസിലാക്കാതെ പരിസ്ഥിതിക്ക് ദോഷം വരുന്ന രീതിയില്‍ കൃഷിയെ അവഗണിച്ചപ്പോള്‍ അതിനെ കച്ചവടമാക്കി മാറ്റിയപ്പോള്‍ അതിനെ കമ്പോളവുമായി ബന്ധിപ്പിച്ചപ്പോള്‍ ഈ ചാക്രിയ പ്രക്രിയയ്ക്ക് മാറ്റം വരുന്നു. അതാണ് കാലാവസ്ഥാ വ്യതിയാനം. കര്‍ക്കിടകത്തില്‍ മഴയില്ല. ചിങ്ങമാസത്തില്‍ ഘോരമായ മഴ. കൃഷി താളം തെറ്റും. താളം തെറ്റുന്നതിനനുസരിച്ച് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് വ്യത്യാസപ്പെടും. അങ്ങനെ പല പ്രകൃതി ദുരന്തങ്ങളും ഉണ്ടാകും. അതുകൊണ്ട് പരിസ്ഥിതി സന്തുലനം നിലനിര്‍ത്തി പ്രകൃതിയെ ഇത്തരത്തിലുള്ള പ്രകൃതി ക്ഷോഭങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ മനുഷ്യരെ രക്ഷിക്കാന്‍ ഇത്തരത്തിലുള്ള കാര്‍ഷിക കലണ്ടര്‍ തിരിച്ചു വരും.
കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ നടക്കുന്ന മഹാവിപ്ലവം, കേരളത്തിന്റെ എല്ലാ മേഖലകളിലും നടന്നു കൊണ്ടിരിക്കുന്ന ജനകീയമായ പ്രക്രിയയാണ്. ചില സങ്കല്‍പങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ്. ‘പ്രകൃതിയോട് അടുത്തു നില്‍ക്കുക. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുക. എന്തു കൃഷി ചെയ്യണം ഏതു രീതിയില്‍ കൃഷി ചെയ്യണം എന്നു പറഞ്ഞിരുന്നത് പ്രകൃതിയോട് അടുത്ത് നിന്ന് പറഞ്ഞിരുന്നത് നമുക്ക് പുനഃസ്ഥാപിക്കാന്‍ കഴിയണം. പ്രകൃതിയെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല സന്ദേശം നല്‍കുന്നതാണ് തിരുവാതിര ഞാറ്റുവേല. കൃഷിക്ക് എറ്റവും അനുയോജ്യമായ വര്‍ഷത്തിലെ ഏറ്റവും പ്രധാന കാലഘട്ടത്തില്‍ ഈ സമൂഹം മുഴുവന്‍ മണ്ണിലിറങ്ങി മണ്ണില്‍ വിത്തു മുളപ്പിച്ച് കൃഷി സമ്പന്നമാക്കി കാര്‍ഷിക മേഖലയെ പുഷ്‌കലമാക്കി മനോഹരമായ പ്രകൃതി സന്തുലിതാവസ്ഥയുണ്ടാക്കുക. ഈ തിരുവാതിര ഞാറ്റുവേല ആ സന്ദേശം നല്‍കുന്നതാകട്ടെ’ എന്ന് ആശംസിക്കുന്നു.

