
ഒരു വർഷത്തെ പറ്റി ഒന്നരവർഷം നീളമുള്ള നുണകളുമായി വനം മന്ത്രി
സർക്കാരിൻറെ ഒരു വർഷം തികയുന്ന വേളയിലാണ് വനത്തെയും ജനത്തെയും സംരക്ഷിച്ചതിൻറെ രേഖാചിത്രം ലേഖന രൂപത്തിൽ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി തുടങ്ങിയത്. ഇത്തരം മന്ത്രി ലേഖനങ്ങൾ ഒന്നും സാധാരണ വായനക്കാർ വായിക്കാറില്ലാത്തതിനാൽ ഉള്ളടക്കത്തിൽ എന്തുപറഞ്ഞാലും പേടിക്കേണ്ടതുമില്ല. ചോദിക്കാതിരിക്കാനാവില്ല ജനദ്രോഹം മന്ത്രിക്കും ഉദ്യോഗസ്ഥർക്കും അഞ്ചരയ്ക്കും കോപ്പിനുമുള്ളതിനേ …