സുശാന്ത് രജ് പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് മാഫിയക്കെതിരേ ഗായകന്‍ സോനു നിഗം രംഗത്ത്. ഇനി നിങ്ങള്‍ ആത്മഹത്യ സംഭവങ്ങള്‍ കേള്‍ക്കാന്‍ പോവുന്നത് ബോളിവുഡിലെ മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ നിന്നായിരിക്കുമെന്നാണ് ഇന്നലെ (18-06-20) ഗായകന്‍ പറഞ്ഞത്.
ചലച്ചിത്ര മേഖലയേക്കാള്‍ ഭീകരമായ രീതിയിലാണ് മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ മാഫിയ പിടിമുറിക്കിയിരിക്കുന്നത്. ഈ രംഗത്ത് രണ്ടേ രണ്ട് കമ്പനികളാണ് വാഴുന്നത്. അവരാണ് സംഗീത ലോകത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവരാണ് ആരാണ് പാടേണ്ടത്. ആര് പാടേണ്ടതില്ല എന്നൊക്കെ തീരുമാനിക്കു ന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കഴിവുള്ള പലരുടെയും അവസരങ്ങളാണ് ഇല്ലാതാക്കുന്നതെന്നും നിഗം കൂട്ടിച്ചേര്‍ത്തു.
സുശാന്തിന്റെ മരണത്തോടെ ബോളിവുഡിലെ മാഫിയകളെ തുറന്ന് കാട്ടുന്ന നിരവധി തുറന്ന് പറച്ചിലുകളാണ് സിനിമാ മേഖലയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

