കല്‍പ്പറ്റ: കേരളത്തിലേക്ക് പോകാന്‍ വ്യാജപാസ് നിര്‍മിച്ചുകൊടുക്കുന്ന സംഘങ്ങള്‍ കര്‍ണാടകത്തില്‍ സജീവം. ഒരു പാസിന് രണ്ടായിരം രൂപവരെയാണ് ഇവര്‍ ഈടാക്കുന്നത്. അതിര്‍ത്തി കടന്നെത്തിയ ആറംഗ സംഘത്തിന്റെ പാസ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. കര്‍ണാടകയിലെ വീരാജ്‌പേട്ടയില്‍നിന്ന് മുത്തങ്ങ കലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെത്തിയ ആറംഗ സംഘമാണ് വ്യാജപാസുമായി വന്നത്. ഫെസിലിറ്റേഷന്‍ സെന്ററില്‍ പരിശോധനയിലാണ് പേരാമ്പ്രയിലേക്കുള്ള യാത്രയ്ക്ക് ഇവരുടെ കൈവശമുള്ള പാസ് വ്യാജമാണെന്നു കണ്ടെത്തിയത്. നാലു പുരുഷന്‍മാരും രണ്ടു സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരേ കേസെടുത്തു. ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇവര്‍ പേരാമ്പ്രയിലേക്കു പോയി. വീരാജ്‌പേട്ടയില്‍ 2000 രൂപ നിരക്കില്‍ തയ്യാറാക്കി നല്‍കിയതാണ് പാസുകളെന്നാണ് സംഘാംഗങ്ങള്‍ പൊലീസിനോടു പറഞ്ഞത്.
കേരളത്തിലേക്ക് പോകാന്‍ വ്യാജപാസ് നിര്‍മിച്ചുകൊടുക്കുന്ന സംഘങ്ങള്‍ കര്‍ണാടകത്തില്‍ സജീവമെന്ന്
