റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുതുക്കിയത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ.ഇത് ചരിത്രപരമായ തെളിവുകളോ വസ്തുതകളോ അടിസ്ഥാനമാക്കി ഉള്ളതല്ലെന്നും അതിനാല്‍ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

‘കൃത്രിമമായി സൃഷ്ടിച്ച ഈ അവകാശവാദങ്ങള്‍ക്ക്, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരാണ് നേപ്പാളിന്റെ നിലപാട്,’ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്-കാലാപാനി-ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ മാപിനും ദേശീയ ചിഹ്നത്തിനും അംഗീകാരം തേടിയുള്ള ഭരണഘടനാ ഭേദഗതിക്ക് നേപ്പാളിന്റെ പാര്‍ലമെന്റ് അതവാ ജനപ്രതിനിധി സഭ ഇന്നലെ ശനിയാഴ്ച (13-06-20) ഐക്യകണ്‌ഠേന അംഗീകാരം നല്‍കുകയായിരുന്നു.

നേപ്പാളി കോണ്‍ഗ്രസ് (എന്‍സി), രാഷ്ട്രിയ ജനതാ പാര്‍ട്ടി-നേപ്പാള്‍ (ആര്‍ജെപി-എന്‍), രാഷ്ട്രിയ പ്രജാന്ത്ര പാര്‍ട്ടി (ആര്‍പിപി) എന്നിവയാണ്
ഭരണഘടനയുടെ മൂന്നാം ഷെഡ്യൂള്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.

275 അംഗ പ്രതിനിധി സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബില്‍ പാസാക്കുന്നതിന് വേണ്ടിയിരുന്നത്. ഈ ബില്‍ ഇനി ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക് അയക്കും. അവിടേയും ഇതേ പ്രക്രിയ ആവര്‍ത്തിക്കും. ദേശീയ അസംബ്ലിയില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്ന് രണ്ട് ഭൂരിപക്ഷമുണ്ട്. ബില്ലില്‍ ഭേദഗതി അവതരിപ്പിക്കുന്നതിന് ദേശീയ അസംബ്ലി അംഗങ്ങള്‍ക്ക് 72 മണിക്കൂറുകള്‍ നല്‍കും.ദേശീയ അസംബ്ലി ബില്‍ പാസാക്കിയ ശേഷം, അത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അതിനുശേഷം ബില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *