കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. സിപിഎം കിഴക്കെ മനേക്കര ബ്രാഞ്ച് മെംബര്‍ ചന്ദ്രനാ(48)ണ് വെട്ടേറ്റത്. രാത്രി 8.10ഓടെ മനേക്കര ഇഎംഎസ് മന്ദിരത്തിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ചന്ദ്രനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




