കറുത്തവരെ അമേരിക്കാര്‍ക്കു മാത്രമല്ല, ഇന്ത്യക്കാര്‍ക്കും ഇഷ്ടമില്ല. എനിക്കുമുണ്ട് പറയാന്‍ അനുഭവം- ബോളിവുഡ് താരം മാളവിക മോഹനന്‍

മുംബൈ: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിനെ വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കറുത്തവരോടുള്ള വിവേചനം ഇന്ത്യയിലുമുണ്ടന്ന് സ്വന്തം അനുഭവത്തിലൂടെ വിശദീകരിച്ച് നടി മാളവിക മോഹന്‍.

കൗമാരക്കാരിയായിരുന്ന കാലത്തെ അനുഭവമാണ് മാളവിക ഇന്‍സ്റ്റഗ്രാം വഴി വ്യക്തമാക്കിയത്.

മഹാരാഷ്ട്രക്കാരാനായ ഒരു സുഹൃത്ത് അന്ന് തനിക്കുണ്ടായിരുന്നുവെന്നും അവന് ചായ കുടിക്കുന്ന പ്രകൃതം ഇല്ലായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് മാളവിക ആ കഥ വിശദീകരിക്കുന്നത്. ഒരിക്കല്‍ അവന്‍ അമ്മയോട് ചായ ചോദിച്ചു. എന്നാല്‍ ചായ കുടിച്ചാല്‍ മാളവികയെ പോലെ കറുത്തു പോകും എന്ന് അവനോട് അവര്‍ പറഞ്ഞു. ചായ കുടിച്ചാല്‍ കറുത്തു പോകുമെന്നാണ് അവര്‍ കരുതിയിരുന്നത്.ആദ്യമായി ഒരാള്‍ അങ്ങനെ പറഞ്ഞതോടെയാണ് താനും ഇതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്ന് മാളവിക മോഹനന്‍ പറയുന്നു.ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികള്‍ എന്നാണ് പൊതുവെ വിളിക്കുന്നത്. എന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും മാളവിക പറയുന്നു.

ജൂണ്‍ 2, 2020ന് എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം താരം പറയുന്നത്.

ഇരുണ്ട നിറമുള്ളവരെ ‘കാലാ’ എന്ന് അഭിസംബോധന ചെയ്യാറുണ്ട്. വെളുത്ത തൊലി നിറം ഉള്ളവരെ സുന്ദരന്മാര്‍ എന്നും കറുത്ത തൊലി നിറം ഉള്ളവരെ വിരൂപരായാണ് കരുതുന്നതെന്നും മാളവിക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ഈ വര്‍ണവിവേചനം ഭീകരമാണ്. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികള്‍ എന്നാണ് ഉത്തരേന്ത്യക്കാര്‍ വിളിക്കുന്നത്. എന്തു കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ അവര്‍ ഇങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. ഉത്തരേന്ത്യക്കാര്‍ വെളുത്തവരും സുന്ദരന്മാരും.

https://www.instagram.com/p/CA7eYIygCoR/?utm_source=ig_web_copy_link
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →