ചൈനയ്‌ക്കെതിരെ എട്ടുരാജ്യങ്ങളുടെ പുതിയ സഖ്യം

ന്യൂഡല്‍ഹി: ആഗോള വിപണിയിലെ ചൈനീസ് ആധിപത്യത്തിന് തടയിടാന്‍ അമേരിക്ക അടക്കമുള്ള എട്ട് രാജ്യങ്ങളുടെ സഖ്യം രൂപീകരികൃതമായി.

യുഎസ്, ജര്‍മ്മനി, യുകെ, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍, നോര്‍വെ രാജ്യങ്ങളാണ് പുതിയ കൂട്ടായ്മയ്ക്ക് പിന്നില്‍. അമേരിക്കയാണ് ചൈനയുടെ ആധിപത്യത്തിനെതിരേ ശക്തമായി രംഗത്തുള്ളത്. ശനിയാഴ്ച (06-06-20)നാണ് പുതിയ കൂട്ടായ്മയുടെ വിവരം വാര്‍ത്തയായത്.

എന്നാല്‍ വസ്തുതകളെ അംഗീകരിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന നിയമങ്ങളെ മാനിക്കാനും നേതാക്കള്‍ തയ്യാറാവണമെന്നാണ് ചൈന ഇതിനോട് പ്രതികരിച്ചത്.

ശീതയുദ്ധ മാനസികാവസ്ഥ നേതാക്കള്‍ ഉപേക്ഷിക്കണം. കൂടാതെ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തണമെന്നുംചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാങ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →