റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എയര്‍ കണ്ടീഷണറിനുള്ളില്‍ പാമ്പ് മുട്ടയിട്ടു; വിരിഞ്ഞിറങ്ങിയ 40 കുഞ്ഞുങ്ങളെ കണ്ട് വീട്ടുകാര്‍ അന്തംവിട്ടു

June 5, 2020 - 3:59 pm

ലഖ്‌നോ: ഉപയോഗിക്കാതിരുന്ന എയര്‍ കണ്ടീഷണറിനുള്ളില്‍ പാമ്പ് മുട്ടയിട്ടു; വിരിഞ്ഞിറങ്ങിയ 40 കുഞ്ഞുങ്ങളെ കണ്ട് വീട്ടുകാര്‍ ഭയന്നുപോയി. യുപി മീററ്റിലെ ഒരു ഗ്രാമീണ കര്‍ഷകനായ ശ്രദ്ധാനന്ദാണ് തന്റെ വീടിനുള്ളിലെ അപ്രതീക്ഷിത കുടിപാര്‍പ്പുകാരെ കണ്ട് ഞെട്ടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിവുപോലെ കിടക്കാനായി മുറിയിലെത്തിയ ശ്രദ്ധാനന്ദ് മുറിയിലെ തറയില്‍ ഒരു പാമ്പിന്‍കുഞ്ഞ് ഇഴഞ്ഞുനടക്കുന്നതു കണ്ടു. അതിനെ കമ്പുകൊണ്ട് തോണ്ടി വെളിയില്‍കളഞ്ഞു. അല്‍പസമയം കഴിഞ്ഞ് നോക്കുമ്പോള്‍ മുറിക്കുള്ളില്‍ മൂന്ന് പാമ്പിന്‍കുഞ്ഞുങ്ങളെ കണ്ടു. നോക്കുമ്പോള്‍ എയര്‍കണ്ടീഷനറില്‍നിന്ന് വീണ്ടും ഓരോന്നായി പുറത്തുവരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ ഏസിയുടെ കവര്‍ അഴിച്ചുപരിശോധിച്ചു. അതിലെ പൈപ്പിനുള്ളില്‍ 40 പാമ്പിന്‍കുഞ്ഞുങ്ങളാണ് വെളിയില്‍ ചാടാന്‍ വെമ്പല്‍കൊണ്ട് കിടന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരുടെ സഹകരണത്തോടെ പാമ്പിന്‍ കുഞ്ഞുങ്ങളെ ഒരു സഞ്ചിയിലാക്കി അടുത്തുള്ള വനമേഖലയില്‍ കൊണ്ടുപോയി ഡംപ് ചെയ്തു. ഏറെനാളായി ഉപയോഗിക്കാതിരുന്ന എയര്‍ കണ്ടീഷണറിനുള്ളില്‍ പാമ്പ് കയറിക്കൂടി മുട്ടയിട്ടതാവാനുള്ള സാധ്യതയുണ്ടെന്നാണ് ഗ്രാമത്തിലെ വെറ്ററിനറി ഡോക്ടറായ ആര്‍ കെ വത്സല്‍ പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *