റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരിസ്ഥിതി ദിനത്തില്‍ കോട്ടയത്ത് 50 പച്ചത്തുരുത്തുകള്‍ ഒരുക്കും

June 4, 2020 - 2:09 pm

കോട്ടയം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍  50 പച്ചത്തുരുത്തുകള്‍ ഒരുക്കും. വനംവന്യ ജീവി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  എന്നിവയുടെ  സഹകരണത്തോടെ പാതയോരങ്ങള്‍, വേമ്പനാട്ടു കായലിന്റെയും മണിമലയാറിന്റെയും തീരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പച്ചതുരുത്തുകളുണ്ടാക്കുന്നത്. 

എലിക്കുളം  പൊന്നൊഴുകുംതോടിനു സമീപം വൃക്ഷത്തൈകള്‍ നട്ട് മാണി സി.കാപ്പന്‍ എം.എല്‍.എ പച്ചതുരുത്ത് നിര്‍മ്മാണം  ഉദ്ഘാടനം ചെയ്യും.  എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും പച്ചത്തുരുത്ത് ഒരുക്കുന്ന പദ്ധതിയ്ക്കും ചടങ്ങില്‍  തുടക്കമാകും. 67 പച്ചത്തുരുത്തുകളാണ് നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളത്.


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജൈവവേലി നിര്‍മ്മാണം, ഒരു വീടിന് ഒരു മരം പദ്ധതി എന്നിവയ്ക്കും പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ തുടക്കമിടും. ജില്ലാ ഹോമിയോ ആശുപത്രിയില്‍ മതിലിനു പകരം ജൈവവേലിയും സര്‍ക്കാര്‍ ജീവനക്കാരുടെ മുട്ടമ്പലത്തെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു മുന്നില്‍ വൃക്ഷതൈകളും നടും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4854/World-Environment-Day.html



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *