തിരുവനന്തപുരം: കാലവര്‍ഷം കേരളത്തില്‍ നാളെ, ചൊവ്വാഴ്ച (02/06/2020) എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ പ്രതികരണ സേനയുടെ നാല് ടീം സംസ്ഥാനത്ത് എത്തും. ദുരന്തസാധ്യതയുള്ള പ്രദേശങ്ങള്‍ നിരീക്ഷണത്തിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്നുമുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. കേരള, ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കാലവര്‍ഷം നാളെ, ചൊവ്വാഴ്ച (02/06/2020) എത്തുമെന്ന്
