തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയിലാണ് ശ്യാം എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് സൂചന. സ്ഥലത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ തമ്മില്‍ ശനിയാഴ്ച രാത്രി പത്തുമണിയോടെ വാക്കുതര്‍ക്കമുണ്ടായെന്ന് സമീപവാസികള്‍ പറഞ്ഞു. മദ്യപിച്ചെത്തിയാല്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. സതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു
