സംസ്ഥാനത്ത്‌ ഒരു കൊറോണ മരണം കൂടി; മരിച്ചത് വിദേശത്തുനിന്ന് എത്തിയ കോഴിക്കോട് മാവൂർ സ്വദേശി.

കോഴിക്കോട്: മാവൂർ സ്വദേശിയായ സുലേഖ (55) കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ബഹറിൽ നിന്ന് മെയ് 20-നാണ് നാട്ടിലെത്തിയത്. ഹൃദയസംബന്ധമായ രോഗം ഉണ്ടായിരുന്ന ഇവർക്ക് കടുത്ത രക്തസമ്മർദവും ഉണ്ടായിരുന്നു.

വിദേശത്ത് നിന്നും മടങ്ങിയെത്തിയ സുലേഖയും ഭർത്താവും കോഴിക്കോട് ഒരു ടൂറിസ്റ്റ് ഹോമിൽ പേയ്ഡ് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മെയ് 22-ന് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തി. സുലേഖയുടെ ഭർത്താവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും സുലേഖയെ വീട്ടിലേക്ക് അയയ്ക്കുകയുമാണ് ചെയ്തത്. എന്നാൽ 25 -ന് രോഗ ലക്ഷണങ്ങൾ കാണിച്ചതോടെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചു. സുലേഖയുടെ ഭർത്താവ് കൊറോണ ചികിത്സയിലാണ്.

Share
അഭിപ്രായം എഴുതാം