പാലക്കാട്: വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ 11 മാസം പ്രായമായ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറോണ ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിച്ചശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂവെന്ന് പോലിസ് അറിയിച്ചു.