ബ്ലാക്ക്മാന്‍ ഭീതിപരത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ടുപേര്‍ കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: ബ്ലാക്ക്മാന്‍ ഭീതിപരത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ടുപേര്‍ കോഴിക്കോട്ട് പിടിയിലായി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (20), പൊയിലില്‍ അജ്മല്‍ (18) എന്നിവരാണു പിടിയിലായത്. ബ്ലാക്ക്മാനെ പിടികൂടാന്‍ കാവലിരുന്ന നാട്ടുകാര്‍ ഇവര്‍ റോഡില്‍ നിര്‍ത്തിയിട്ട ബൈക്ക് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു.

പ്രദേശത്ത് ബ്ലാക്ക്മാന്‍ എന്ന പേരില്‍ ഭീതിപരത്തിയിരുന്നത് ഇവരായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മേഖലയില്‍ ബ്ലാക്ക്മാന്‍ രാത്രികാലങ്ങളില്‍ കറങ്ങിനടക്കുന്നുവെന്നു പറഞ്ഞ് ജനങ്ങളില്‍ ഭയം ഉണ്ടാക്കി അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കി. മുക്കം പോലീസാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി.

Share
അഭിപ്രായം എഴുതാം