തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക് കൊണ്ടുപോകുംമുമ്പു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ഇയാള്‍ക്ക് രോഗബാധ ഉണ്ടായതെങ്ങനെയെന്നു വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും മദ്യം കൈവശം സൂക്ഷിച്ചതിനും അക്രമം കാട്ടിയതിനുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പാര്‍പ്പിച്ചിരുന്നത് തിരുവനന്തപുരം സബ്ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. അതിനാല്‍ ജയിലില്‍ ഇയാളുമായി സമ്പര്‍ക്കത്തിലായവരുടെയും പട്ടിക തയ്യാറാക്കിവരുകയാണ്.

