റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോധ്യയിൽ മണ്ണു നീക്കൽ പ്രവർത്തനങ്ങൾക്കിടയിൽ പഴയ ക്ഷേത്രത്തിന്റെ തകർന്ന അവശിഷ്ടങ്ങളും വിഗ്രഹ ഭാഗങ്ങളും കണ്ടെത്തി

May 21, 2020 - 1:43 pm

അയോധ്യ: അയോധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി നടത്തുന്ന മണ്ണു നീക്കൽ പ്രവർത്തനങ്ങൾക്കിടയിൽ പഴയ ക്ഷേത്രത്തിൻറെ തകർന്ന അവശിഷ്ടങ്ങളും വിഗ്രഹ ഭാഗങ്ങളും ലഭിച്ചു. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നടന്നപ്പോൾ കോടതി നിർദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഭാഗിക ഖനനത്തിൽ പ്രധാന മന്ദിരത്തിന്റെ അടിഭാഗം ഒഴിവാക്കിയിരുന്നു. തര്‍ക്കത്തില്‍ പെട്ടിരുന്ന മൂന്നു മകുടങ്ങളുള്ള കെട്ടിടത്തിനും ചുറ്റിനുമുള്ള തറയ്ക്കും കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനായിരുന്നു ഹൈക്കോടതി അങ്ങനെ നിര്‍ദ്ദേശിച്ചത്. ആ ഭാഗങ്ങളിലെ മണ്ണ് നീക്കിയപ്പോഴാണ് ക്ഷേത്ര അവശിഷ്ടങ്ങളും വിഗ്രഹങ്ങളുടെ ഭാഗങ്ങളും ലഭിച്ചിട്ടുള്ളത്. ലോക്ക്ഡൗണിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നുവെങ്കിലും രാമക്ഷേത്ര നിർമാണത്തിന് പ്രത്യേക അനുമതി സംസ്ഥാന സർക്കാർ നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *