റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയുടെ കാമുകനെ കൊല്ലാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ചമഞ്ഞെത്തി പ്രതിരോധമരുന്ന് ആണെന്നു ധരിപ്പിച്ച് വിഷംകൊടുത്തു; രണ്ടു സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

May 21, 2020 - 9:08 pm

ഡല്‍ഹി: ഭാര്യയുടെ കാമുകനെ കൊല്ലാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ചമഞ്ഞെത്തി പ്രതിരോധമരുന്ന് ആണെന്നു ധരിപ്പിച്ച് വിഷംകൊടുത്തു. സംഭവത്തില്‍ രണ്ടു സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയിലായി. വടക്കന്‍ ദില്ലിയിലെ അലിപൂര്‍ പ്രദേശത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളെയും കൂട്ടിയാണ് പ്രദീപ് (42) ഭാര്യയുടെ കാമുകനെന്നു സംശയിക്കുന്ന 38കാരനായ ഹോം ഗാര്‍ഡിന്റെ അലിപുരിലെ വീട്ടിലെത്തിയത്. കൊവിഡിനുള്ള പ്രതിരോധമരുന്നെന്ന വ്യാജേന വിഷംകലര്‍ത്തിയ പാനീയം കുടിക്കാന്‍നല്‍കി. പാനീയം കുടിച്ച ഉടന്‍ കാമുകനടക്കം കുടുംബത്തിലെ നാലുപേരും കുഴഞ്ഞുവീണു. സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ഡല്‍ഹി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോം ഗാര്‍ഡനോട് പ്രതികാരം ചെയ്യാനാണ് പ്രദീപ് സ്ത്രീകളെ വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരാണെന്നു പറഞ്ഞാണ് സ്ത്രീകള്‍ ഹോംഗാര്‍ഡിന്റെ വീട്ടില്‍ എത്തിയത്. അണുബാധ തടയാനുള്ള മരുന്നാണിതെന്ന് സ്ത്രീകള്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. ഇയാളുടെ വീട്ടിലെത്തിയ സ്ത്രീകളെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പണംനല്‍കി പ്രദീപ് തങ്ങളെ ജോലിക്ക് വിളിച്ചതാണെന്ന് യുവതികള്‍ പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദീപിനെ പിടികൂടിയത്. ഇവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *