മുംബൈ: മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പൊലീസുകാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മാത്രം 67 പൊലീസുകാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രോഗംബാധിച്ച പൊലീസുകാരുടെ എണ്ണം 1237 ആയി ഉയര്‍ന്നു. പതിനൊന്ന് പൊലീസുകാര്‍ മരിച്ചു. 291 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2347 പേരില്‍ വൈറസ് ബാധ കണ്ടെത്തി. കഴിഞ്ഞ ദിവസത്തേതില്‍നിന്ന് 741 പേരുടെ വര്‍ധനവ്. തിങ്കളാഴ്ച മാത്രം 63 പേര് മരിച്ചതോടെ ആകെ മരിച്ചവര്‍ 1198 ആയി. മരണനിരക്ക് 3.62 ശതമാനമാണ്. രോഗികളില്‍ ഏറെപേരും മുംബൈയില്‍ നിന്നുള്ളവരാണ്, 1595 പേര്. പൂനെയില്‍ 162 പേര്‍ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യദിവസങ്ങളില്‍ 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 31നും 40നും ഇടയിലുള്ളവരാണ് രോഗബാധിതര്‍.
മഹാരാഷ്ട്രയില്‍ 35058 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8437 പേരുടെ അസുഖം ഭേദമായി. 25372 പേര് ചികിത്സയിലുണ്ട്. 1249 പേരുടെ മരണവും സംഭവിച്ചിട്ടുണ്ട്.

