റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ഡൗണില്‍ അഭയംതേടിവന്ന ബാല്യകാലസുഹൃത്ത് ഭാര്യയേയും മക്കളേയും കൂട്ടി കടന്നുകളഞ്ഞെന്ന് പരാതി

May 19, 2020 - 5:57 pm

മൂവാറ്റുപുഴ: ലോക്ഡൗണില്‍ അഭയംതേടിവന്ന ബാല്യകാലസുഹൃത്ത് ഭാര്യയേയും മക്കളേയും കൂട്ടി കടന്നുകളഞ്ഞെന്ന് പരാതിയുമായി ഗൃഹനാഥന്‍. ലോക്ഡൗണില്‍ മൂവാറ്റുപുഴയില്‍ കുടുങ്ങിയ മൂന്നാര്‍ സ്വദേശിയാണ് അഭയംനല്‍കിയ സുഹൃത്തിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമായി കടന്നുകളഞ്ഞത്. ഗൃഹനാഥന്റെ പരാതിയില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവ് മൂന്നാറിലേക്ക് പോകാന്‍ മൂവാറ്റുപുഴയിലെത്തിയത്. മേലുകാവിനു പോവുകയായിരുന്നവര്‍ക്കൊപ്പം മൂവാറ്റുപുഴവരെ എത്തി. തുടര്‍ന്ന് വാഹനമൊന്നും കിട്ടാതെ കുടുങ്ങിയ ഇയാള്‍ നാട്ടിലെ ബന്ധുക്കളെ വിളിച്ച് കാര്യംപറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നാറില്‍നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച് അങ്ങോട്ട് വച്ചുവിടിച്ചു. ലോക്ഡൗണില്‍ ഒന്നരമാസത്തോളം ഇയാള്‍ മൂവാറ്റുപുഴയില്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. ലോക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും ഇയാള്‍ പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഗൃഹനാഥന് സംശയം തോന്നി. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം മൂന്നാര്‍ സ്വദേശിയെയും യുവതിയെയും കാണാതായത്. ഇതേതുടര്‍ന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും എങ്ങനെയെങ്കിലും കണ്ടെത്തി നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഫോണ്‍ ഓഫായതിനാല്‍ യുവതിയെയും കുഞ്ഞുങ്ങളെയുംകുറിച്ച് വിവരങ്ങളൊന്നുമില്ല.

ലോക്ഡൗണില്‍ ഒന്നരമാസത്തോളം ഇയാള്‍ മൂവാറ്റുപുഴയില്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. ലോക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും ഇയാള്‍ പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഗൃഹനാഥന് സംശയം തോന്നി. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം മൂന്നാര്‍ സ്വദേശിയെയും യുവതിയെയും കാണാതായത്. ഇതേതുടര്‍ന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും എങ്ങനെയെങ്കിലും കണ്ടെത്തി നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഫോണ്‍ ഓഫായതിനാല്‍ യുവതിയെയും കുഞ്ഞുങ്ങളെയുംകുറിച്ച് വിവരങ്ങളൊന്നുമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *