മുംബൈ: മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കോവിഡ് വ്യാപനം പതിനായിരം കടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കടുത്തനിയന്ത്രണങ്ങള്‍ തുടരാന്‍തന്നെയാണ് ഈ സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുള്ളത്. മൂന്നാംഘട്ടത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും. മറ്റ് ജില്ലകളില്‍ നേരിയ ഇളവ് അനുവദിച്ചിട്ടുണ്ട്. ജില്ലകളില്‍ യാത്രചെയ്യാന്‍ പാസ് ആവശ്യമില്ല.
എന്നാല്‍, പൊതുഗതാഗതം ആരംഭിക്കില്ല. നഗരങ്ങളിലെ വ്യവസായ മേഖലകളില്‍ 50 ശതമാനം ആളുകളെ ഉപയോഗിച്ച് ജോലി തുടരാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു. സംസ്ഥാനത്ത് കോവിഡ് രോഗബാധ ദിനംപ്രതി കൂടിവരുന്ന സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ശനിയാഴ്ച 1606 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30,706 ആയി. ഞായറാഴ്ച 67 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.