ഗള്‍ഫില്‍ ഇന്ന് ഞായറാഴ്ച(17/05/2020) ആറു മലയാളികള്‍ കൂടി മരിച്ചു

തിരുവനന്തപുരം: ഗള്‍ഫില്‍ ഇന്ന് ഞായറാഴ്ച(17/05/2020) ആറു മലയാളികള്‍ മരിച്ചു.
ഗള്‍ഫില്‍ ഞായറാഴ്ച ആറ് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ്(45), കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി കുഞ്ഞാമദ് (56) എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്. പാലക്കാട് കൊല്ലംകോട് സ്വദേശി വിജയഗോപാല്‍ (65), കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി.സി അബ്ദുല്‍ അഷ്റഫ്( 55) എന്നിവര്‍ കുവൈറ്റില്‍ മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍ കൃഷ്ണപിള്ള ദുബായില്‍ മരിച്ചു. സൗദി അറേബ്യയിലും ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള (61) ആണ് റിയാദില്‍ മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →