അസാധുവായതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഫ്രീ ഈടാക്കും

ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗ് ലൈനില്‍ സാധുവായതും പ്രവര്‍ത്തനക്ഷമവുമായ ഫാസ്ടാഗ് ഇല്ലാതെ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് അവയുടെ ഇനം അനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി ഈടാക്കും. ഇതിനായി 2008 ലെ ദേശീയപാതാ ഫീസ് (നിരക്ക് നിശ്ചയിക്കലും പിരിക്കലും) നിയമം ഭേദഗതി ചെയ്ത്് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം മെയ് 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചു.

 ഭേദഗതിക്കു മുമ്പു ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ലെനില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ മാത്രമാണ് പിഴ അടക്കേണ്ടിയിരുന്നത്. ഇനി ഫാസ്ടാഗ് ഉണ്ടായിരുന്നിട്ടും അത് പ്രവര്‍ത്തനക്ഷമല്ലെങ്കിലും ഇരട്ടി പിഴ നല്‍കേണ്ടി വരും.

Share
അഭിപ്രായം എഴുതാം