തിരുവനന്തപുരം: സൗദി അറേബ്യയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും 2000-ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്‍ച 2736 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 54752 ആയി. ഞായാറാഴ്‍ചയും 10 മരണം റിപ്പോര്‍ട്ട് ചെയ്‍തു. ആകെ മരണം 312 ആയി. 2056 പേരാണ് സൗദിയില്‍ ഞായറാഴ്‍ച രോഗമുക്തരായത്. 25722 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 202 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. മക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. 557 പേര്‍. റിയാദില്‍ 488 പേര്‍ക്കും മദീനയില്‍ 392 പേര്‍ക്കും ജിദ്ദയില്‍ 357 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയില്‍ മൂന്നാം ദിവസവും തുടര്‍ച്ചയായി 2000-ലേറെ രോഗികള്‍
