കോഴിക്കോട്: കോവിഡ് 19 ലോക്ഡൗണിനു ശേഷംഗവണ്‍മെന്റ്ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്ക് കെ.എസ്. ആര്‍.ടി.സി. സര്‍വീസ് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ചാര്‍ജായി ഈടാക്കിയത്.
ബസില്‍ സാനിറ്റൈസര്‍ കരുതിയിരുന്നു. നിശ്ചിത അകലം പാലിച്ചാണ് യാത്രക്കാര്‍ക്ക് സീറ്റുകള്‍ അനുവദിച്ചത്. മൂന്നാള്‍ക്കുള്ള സീറ്റില്‍ രണ്ടു പേരും രണ്ടാള്‍ക്കുള്ള സീറ്റില്‍ ഒരാളും ഇരിക്കാന്‍ അനുവദിച്ചു.പരമാവധി 30 യാത്രക്കാരെയാണ് ഓരോ ബസിലും പ്രവേശിപ്പിച്ചത്. കോവിഡ് പ്രൊട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. അടുത്ത പ്രവൃത്തി ദിവസങ്ങളിലെല്ലാം നിശ്ചിത സമയത്ത് സര്‍വീസുണ്ടാകും. ബസ് സ്‌റ്റോപ്പുകളില്‍ നിന്ന് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാണ് യാത്രികര്‍ക്ക് ബസില്‍ പ്രവേശനം അനുവദിച്ചത്.
ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1624463