കണ്ണൂരില്‍ നിന്ന് അതിഥി തൊഴിലാളികളുമായി നാലാമത് ശ്രമിക് ട്രെയിന്‍ ഇന്ന് യാത്ര തിരിക്കും.

കണ്ണൂര്‍: 1464 അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലെ ജയ്പൂരിലേക്കാണു യാത്ര. ഇന്ന് (16-05) രാത്രി ഒമ്പതിനു യാത്ര തിരിക്കുന്ന ട്രെയിനില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പെടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷമാകും പ്രവേശനംഅനുവദിക്കുക.

കഴിഞ്ഞ ദിവസങ്ങളിലായി ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് മൂന്നു ട്രെയിനുകള്‍ പുറപ്പെട്ടിരുന്നു. 3870 അതിഥി തൊഴിലാളികളാണ് ഈ ട്രെയിനുകളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. 2280 അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്കും 1140 പേര്‍ ബിഹാറിലേക്കും 450 പേര്‍ മധ്യപ്രദേശിലേക്കുമാണ് നേരത്തെ ശ്രമിക് എക്‌സപ്രസ് ട്രെയിനുകളില്‍ മടങ്ങിയത്.

Share
അഭിപ്രായം എഴുതാം