പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു

ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്പൂര്‍ പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യ ഓമന(65), മകന്‍ സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ പിടിക്കാന്‍ മഞ്ജുവിന്റെ കുട്ടി ഓടിയപ്പോള്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് ഇവര്‍. ഈ സമയം ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കുട്ടിക്ക് പരിക്കുകളില്ല. ഇവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടിക്കായി ആശുപത്രിയിലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →