ഇന്തോനേഷ്യ: ക്രൂഡ് ഓയിൽ ടാങ്കറിന്‌ തീപിടുത്തം; ഏഴ് മരണം: നിരവധി പേർക്ക് പരിക്ക്.

ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് ഒമ്പതു മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 22ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. എംടി ജഗ് ലീല എന്ന അഫ്രാമാക്‌സ് ക്രൂഡ് ഓയില്‍ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. വടക്കന്‍ സുമാത്രയില്‍ മേഡനിലെ ബലാവന്‍ തുറമുഖത്ത് തിങ്കളാഴ്ച പ്രാദേശികസമയം രാവിലെ എട്ടരയോടെയാണ് കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. സമീപത്തുള്ള വരുണാ ഷിപ്പ്യാര്‍ഡിലേക്ക് നീങ്ങുന്നിതിനിടെയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായതെന്ന് ഇന്തോനേഷ്യന്‍ കോസ്റ്റ് ആന്റ് സീ ഗാര്‍ഡ് പറയുന്നു.

തിങ്കളാഴ്ച രാവിലെ കപ്പലില്‍ അത്യുഗ്രമായ പൊട്ടിത്തെറി ശബ്ദവും കനത്ത പുകയുമുണ്ടാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടുതവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോര്‍ട്ട്. വൈകീട്ട് മൂന്നുമണിയോടെയാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ ഫോറന്‍സിക് പരിശോധന ആരംഭിച്ചിട്ടുണ്ട്. 250 മീറ്റര്‍ നീളമുള്ള ഓയില്‍ ടാങ്കര്‍ 1999ലാണ് നിര്‍മിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് മരണസംഖ്യ ഏഴ് ആയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →