ഡല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 271 റഷ്യന്‍ പൗരന്മാര്‍കൂടി നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങി. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും ഇവരുടെ യാത്ര. ഡല്‍ഹിയില്‍നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് വഴി സംഘം മോസ്‌കോയില്‍ എത്തും.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയില്‍നിന്ന് 2282 പൗരന്മാരെ റഷ്യ തിരിച്ചുകൊണ്ടുപോയിരുന്നു. ഇതില്‍ 1065 പേര്‍ ഡല്‍ഹിയിലും 1217 പേര്‍ ഗോവയിലും കുടുങ്ങിപ്പോയവരാണ്. ബാക്കിയുള്ള 3609 പേര്‍ പ്രത്യേകം വിമാനത്തിനായി കാത്തിരിക്കുകയായിരുന്നു. മാര്‍ച്ച് 24നാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിലെ ആഭ്യന്തര വിദേശ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു.