റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂറത്തില്‍ നിന്നും കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍

May 1, 2020 - 4:04 pm

സൂറത്ത്: സൂറത്തില്‍ ന്യൂ സിവില്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ കൊവിഡ് രോഗബാധിതനെ രണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്.മന്‍ ദര്‍വാജ ഗുജറാത്തിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ്. ഇവിടെ നിന്നാണ് ഇയാളെ ഏപ്രില്‍ 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ചയോടെയാണ് ഇയാളെ കാണാതായി. തുടര്‍ന്ന് പൊലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കൊവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാത്തതിനാല്‍ കൊവിഡ് ബാധ മൂലമാണ് ഇയാളുടെ മരണമെന്ന് എന്‍സിഎച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ പറഞ്ഞു. സുരക്ഷാസംവിധാനങ്ങളോടെ രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ രോഗി ചാടിപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ചികിത്സക്കിടെ ഇയാള്‍ എന്തുകൊണ്ടാണ് പോയതെന്നും എവിടേയ്ക്കാണ് പോയതെന്നും എങ്ങനെയാണ് മരിച്ചതെന്നുമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. ഇയാളുടെ ഭാര്യയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇയാളുടെ തിരോധാനം രോഗ വ്യാപനത്തിനിടയാക്കുമോ എന്ന ആശങ്കയും ആശുപത്രി അധികൃതര്‍ പ്രകടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *