നേപ്പാള്‍: ഏപ്രില്‍ 30നു മധ്യപടിഞ്ഞാറന്‍ നേപ്പാളിലെ റോല്‍പ ജില്ലയിലെ ത്രിവേണി റൂറല്‍ മുനിസിപ്പാലിറ്റി 7 ലെ ദുവാഗോണ്‍ ഗ്രാമത്തിലുണ്ടായ സ്‌ഫോടനത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു. ലോകിറാം ഡാംഗി (14), ബിമല ഖത്രി (11),ബിജയ ഖത്രി (5),ഗൗരബ് നേപ്പാളി (13) എന്നിവരാണ് മരിച്ച കുട്ടികള്‍. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. റോല്‍പ്പ ജില്ലാ ആസ്ഥാനമായ ലിബാംഗില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ചില സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൈന്യത്തെ അപകടപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബുകളിലും കുഴിബോംബുകളിലും ചിലത് സജീവമാണെന്ന റിപ്പോര്‍ട്ടനുസരിച്ച് ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ബോംബ് സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കി. ചീഫ് ജില്ലാ ഓഫീസര്‍ ലക്ഷ്മണ്‍ ധക്കല്‍ പറഞ്ഞതനുസരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ ശക്തികേന്ദ്രമായിരുന്നു ആദ്യം ത്രിവേണി. ഇതിനു മുന്‍പ് മാവോയിസ്റ്റ് പ്രവര്‍ത്തകരുമായുണ്ടായ സായുധ കലാപത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16,000 പേരാണ് മരിച്ചത്.

