കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിനു പുതിയ വെബ്‌സൈറ്റ്

ന്യൂഡല്‍ഹി: കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റ് http://shipmin.gov.in ഏപ്രില്‍ 30നു പുറത്തിറക്കി. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയിലുള്ള ഈ വെബ്‌സൈറ്റ് എന്‍ഐസി ക്ലൗഡായ, മേഘ് രാജുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യ ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ക്കായി കേന്ദ്ര ഭരണ പരിഷ്‌ക്കാര, പൊതു പരാതി വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

വളരെ നല്ല രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും, ചലനാത്മകവുമായ ഹോം പേജോടു കൂടിയ സൈറ്റില്‍ മികച്ച വീഡിയോ അപ് ലോഡിങ്ങ് സൗകര്യത്തോട് കൂടി സാമൂഹിക മാധ്യമ സമന്വയവും സാധ്യമാക്കിയിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →