ഇവിടെ ഒരു ഓൺലൈൻ അധ്യാപകന്റെ പഠിപ്പിക്കൽ; മരത്തിനു മുകളിൽ ഇരുന്ന്

ബംഗൂറ (പശ്ചിമബംഗാൾ) :: ഉന്നത നിലയിലാണ് അദ്ദേഹത്തിെന്റെ പഠിപ്പിക്കലെന്ന് പറയാം . ഇരിപ്പ് ഒന്നാന്തരം വേപ്പ് മരത്തിെന്റെ മുകളിൽ കെട്ടിയുണ്ടാക്കിയ മച്ചിൽ, ബംഗൂറായിലെ ഇന്ദുപൂർ ബ്ലോക്കിൽ പെട്ട ഗ്രാമത്തിലെ സുബ്രതാ പതി എന്ന അധ്യാപകനാണ് ലോക് ഡൗൺ കാലത്ത് മരത്തിനുമുകളിൽ വിദ്യാലയം സ്ഥാപിച്ചത്. അതിലേക്ക് നയിച്ച കാര്യങ്ങൾ രസകരമാണ്. സുബ്രത കൽക്കട്ടയിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനാണ്. സിവിൽ സർവീസ് അടക്കമുള്ള പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ്. അതിനിടയിലാണ് ലോക് ഡൗൺ വന്നത്. സ്ഥാപനം പരീക്ഷ എഴുതേണ്ട ഉദ്യോഗാർഥികൾക്ക് ഓൺലൈൻ പരിശീലനം കൊടുക്കാൻ തീരുമാനിച്ചു. സുബ്രതയുടെ വീട്ടിൽ നെറ്റ് വർക്ക് കവറേജ് ഇല്ല . അര കിലോമീറ്റർ ദൂരെ ചെന്നാൽ കഷ്ടിച്ച് നെറ്റ് കണക്ഷൻ കിട്ടും. പക്ഷേ അതുകൊണ്ട് ഓൺലൈനായി പഠിപ്പിക്കാൻ പറ്റുകയില്ല , റേഞ്ച് തേടി നടന്ന സുബ്രതയോട് ഒരു ഗ്രാമീണനാണ് ഉയരമുള്ള മരത്തിെന്റെ മുകളിൽ കയറിയാൽ നെറ്റ് ലഭിക്കും എന്ന് പറഞ്ഞത്. പരീക്ഷിച്ചപ്പോൾ കാര്യം ശരിയാണ്. വേപ്പ് മരത്തിെന്റെ മുകളിൽ ഒരു തട്ട് ഉണ്ടാക്കി അതിൽ ഇരുന്ന് പഠിപ്പിക്കൽ ആരംഭിച്ചു. രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ .

ബംഗാളിൽ മിക്കയിടത്തും നെറ്റ് കണക്ടിവിറ്റി യുടെ കാര്യം വളരെ കഷ്ടമാണ്. പഞ്ചായത്തുകൾ പരാതിപ്പെടുന്നത് ഇമെയിൽ അയക്കാൻ പോലും പറ്റുന്നില്ല എന്നാണ്.

Share
അഭിപ്രായം എഴുതാം