മാസ്‌ക് അശ്രദ്ധമായി വലിച്ചെറിയുന്നത് രോഗത്തിന്റെ സാമൂഹികവ്യാപനത്തിന് കാരണമാകും; കോളേജ് വിദ്യാര്‍ഥി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് 19 പകരുന്നത് തടയുന്നതിനായി ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ഗവണ്‍മെന്റ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ധരിക്കാത്തവരുടെ കൈയില്‍നിന്ന് പിഴ ഈടാക്കുന്നുമുണ്ട്. എന്നാല്‍ ഉപയോഗത്തിനു ശേഷം ഇത് എങ്ങിനെ നശിപ്പിച്ചുകളയുകയും എന്നതിനെ കുറിച്ച് അവബോധം ജനങ്ങള്‍ക്കില്ല. വീട്ടില്‍ നിന്നുള്ള മറ്റു മാലിന്യങ്ങളുടെ പുറന്തള്ളുകയാണ് ആളുകള്‍ ചെയ്യുന്നത്. ഇതിനെതിരെയാണ് ഒരു കോളേജ് വിദ്യാര്‍ഥി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭോപാല്‍ എന്‍ എല്‍ ഐ യു-വിലെ ഒരു അവസാന വര്‍ഷവിദ്യാര്‍ത്ഥി അങ്കിത് ഗുപ്തയാണ് ഹര്‍ജി നല്‍കിയത്.

വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കും മാലിന്യനിര്‍മാര്‍ജന തൊഴിലാളികള്‍ക്കും നല്‍കുവാന്‍ കേന്ദ്രത്തിന് ഡയറക്ഷന്‍ നല്‍കണമെന്നാണ് വിദ്യാര്‍ത്ഥി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.

മാസ്‌ക്കുകള്‍ മാലിന്യത്തിന്റെ കൂടെ വലിച്ചെറിയുന്നത് സാമൂഹിക വ്യാപനം വര്‍ദ്ധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഈ വിഷയത്തെക്കുറിച്ച് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കും മാലിന്യനിര്‍മാര്‍ജന തൊഴിലാളികള്‍ക്കും നല്‍കുവാന്‍ കേന്ദ്രത്തിന് ഡയറക്ഷന്‍ നല്‍കണമെന്നാണ് വിദ്യാര്‍ത്ഥി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.

മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ശുദ്ധജലം കുടിക്കുന്നതിനെ പറ്റിയും N-95 മാസ്‌ക് ധരിക്കുന്നതിനെ പറ്റിയും പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. എന്നാല്‍ ഉപയോഗിച്ച മാസ്‌കുകള്‍ എങ്ങനെ നശിപ്പിച്ചു കളയാം എന്നതിനെക്കുറിച്ച് വളരെ ചെറിയ തോതില്‍ ആണ് മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതിന് വേണ്ടത്ര പ്രചരണമില്ല. മാലിന്യങ്ങള്‍ ശേഖരിക്കുന്ന ജോലിക്കാര്‍ക്ക് അസുഖം പകരുവാനും അത് ആ പ്രദേശത്ത് പടര്‍ന്നുപിടിക്കുവാനുമുള്ള സാധ്യതയുണ്ട്. ഇത് സാമൂഹിക വ്യാപനത്തിന് കാരണമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →