പത്തനംതിട്ട: ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് വ്യാജ മദ്യനിര്‍മ്മാണങ്ങളായിരുന്നു. എന്നാലിപ്പോള്‍ കഞ്ചാവും കണ്ടെത്തിയിരിക്കുകയാണ് എക്‌സൈസ് റെയിഞ്ച് സംഘം. ലോക്ക്ഡൗണില്‍ വാഹന പരിശോധന നടത്തിയപ്പോഴാണ് അടൂര്‍ ബൈപാസ് റോഡില്‍ നിന്നും വാഹനത്തില്‍ കടത്തികൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍.കെ. മോഹന്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ എം.സി റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉദ്ദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തിട്ടുള്ളത്. ആന്ധ്രാപ്രദേശിലെ രാജമുദ്രിയില്‍ നിന്നും അരിയുമായി എത്തിയ ലോറിയിലെ ഡ്രൈവര്‍ സീറ്റിന്റെ പിന്നില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കായംകുളം, പുനലൂര്‍ ഭാഗത്ത് അരി വിതരണത്തിനായി എത്തിയ് ലോറിയിലെ ഡ്രൈവര്‍മാരായ തമിഴ്‌നാട് ഉസ്‌ലാംപെട്ടി സ്വദേശിയായ എം.രമേശ്, തിരുനെല്‍വേലി അംബാസമുദ്രം അമ്ബൂര്‍ എല്‍. തങ്കരാജ് എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശില്‍ നിന്നും മലയാളികളായ രണ്ടു പേരാണ് വാഹനത്തില്‍ ഏല്‍പ്പിച്ചതെന്നും അടൂര്‍ കായംകുളം വഴിയില്‍ ഉപഭോക്താവ് കൈപ്പറ്റുമെന്നായിരുന്നു വിവരം. കഞ്ചാവ് കൈമാറിയവരെപ്പറ്റി അന്വേഷണം ആരംഭിച്ചു.
ലോക്ക്ഡൗണില്‍ വാഹനപരിശോധന 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി
