അമ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മകളുമായി ചാറ്റിംഗ് അര്‍ദ്ധരാത്രി പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെയാണ് കൊളത്തൂര്‍ സി ഐ പി എം ഷമീര്‍ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി അമ്മയുടെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി ചാറ്റിങ്ങിലേര്‍പ്പെട്ടത്. ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയില്‍ പുറത്തു വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. വീട്ടില്‍ വിരുന്നിനു വന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് യുവാവ് വിളിച്ചപ്പോള്‍ പെണ്‍കുട്ടി ഇറങ്ങിപ്പോയത്. രാത്രി ടോയ്‌ലറ്റില്‍ പോകാന്‍ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയില്‍ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇവരെ കണ്ടെത്തിയത്. അതേസമയം കുട്ടികളെ തിരയുന്നുണ്ടെന്ന് മനസിലാക്കിയ മുസ്തഫ ഉടനെ സ്ഥലത്തു നിന്നും മുങ്ങിയെങ്കിലും കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →