കണ്ണൂര്‍ ഏപ്രിൽ 13: അധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. കണ്ണൂര്‍ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്. പ്രതിയായ പദ്മരാജന്‍ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു.
ബാത്ത് റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥി ക്ലാസിലേക്ക് വന്നത്. മറ്റുടീച്ചര്‍മാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് പദ്മരാജന്‍. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയിലും വ്യക്തമായിരുന്നു.