മുസ്ലീങ്ങള്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കണം, നഖ്‌വി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ രാജ്യം മുഴുവന്‍ ദുരിതമനുഭവിക്കുന്ന വേളയില്‍ മുസ്ലീങ്ങള്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഈ മാസം 24 നു റംസാന്റെ പുണ്യമാസാചരണം ആരംഭിക്കുന്നതിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
മറ്റെല്ലാ മതസ്ഥരെപ്പോലെ വീട്ടിലിരിക്കണമെന്നും വീട്ടിലിരുന്ന് മാത്രമേ പുണ്യമാസാചരണത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ റംസാന്‍ മാസാചാരണത്തിന്റെ ഭാഗമായ ജനകൂട്ടം ഒഴിവാക്കാനായി മതസ്ഥാപനങ്ങളെല്ലാം അടച്ചിരിക്കുകയാണ്. മുക്താര്‍ അബ്ബാസ് നഖ്‌വി വഖഫ് കൗണ്‍സിലിന്റെ ചെയര്‍മാനാണ്. ഇന്ത്യയിലെ വഖഫ് ബോര്‍ഡിന്റെ പരിധിയില്‍ 7 ലക്ഷത്തോളം മുസ്ലീം പള്ളികളും ഈദിഗാഹ്, ഇമംബദാ, ദര്‍ഗ തുടങ്ങിയവയും മറ്റു വിശ്വാസസ്ഥാപനങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →