ജമ്മു ഏപ്രിൽ 13: ജമ്മു കശ്മീരില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കശ്മീരിലെ മലയോര ജില്ലയായ കിഷ്ത്വറിലെ താന്‍ഡര്‍ പ്രദേശത്താണ് സംഭവം.
പാഷിദ് ഇഖ്ബാല്‍, വിശാല്‍ സിങ് എന്നിവര്‍ക്കായിരുന്നു താന്‍ഡര്‍, ദച്ചന്‍, കിഷ്ത്വര്‍ എന്നീ പോസ്റ്റുകളിലെ പെട്രോളിങ് ചുമതല. ഉച്ചക്ക് ഒരു മണിയോടെ രണ്ടംഗ സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
ടാന്‍ഡര്‍, ദച്ചന്‍ സ്വദേശികളായ ബസ്റത്ത് ഹുസൈന്‍, ആഷിഖ് ഹുസൈന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 20 ദിവസം മുമ്പാണ് ആഷിഖ് ഹുസൈന്‍ ജാമ്യത്തിലിറങ്ങിയത്.
ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.