ലോക്ക് ഡൗണ്‍ : അക്രമങ്ങള്‍ കുറയുന്നു

തിരുവനന്തപുരം: കേന്ദ്രം രാജ്യത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ മോഷണവും അക്രമങ്ങളുമുള്‍പ്പെടെയുള്ള അനിഷ്ടസംഭവങ്ങളുടെ എണ്ണം സംസ്ഥാനത്ത് കുറയുന്നു. ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചുപൂട്ടുകയതാണ് ഇതിനു കാരണം. ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് പിടിക്കപ്പെട്ടവര്‍ മാത്രമാണ് വാഹനം വിട്ടുകിട്ടാന്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. അടിപിടി, ഭവനഭേദനം, മോഷണം, വധശ്രമം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാമാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 38 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് അത് പത്തില്‍ താഴെയായി. വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടന്ന കവര്‍ച്ചാസംഭവങ്ങള്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം ഒരു കേസുപോലുമില്ലാതായി.ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ രാജ്യത്താകെ ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ദ്ധിച്ചതായാണ് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ പ്രസ്താവിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷം 24 കേസുകള്‍ ഉണ്ടായ കേരളത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസാണ്. വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചിരുന്ന സംസ്ഥാനത്ത രണ്ടാഴ്ചയ്ക്കകം ആകെ 15 കേസുകളാണ് ഉണ്ടായത്. മദ്യശാലകള്‍ അടച്ചതോടെ വ്യാജമദ്യനിര്‍മ്മാണം നടത്തുന്നവരും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഷമീനുകള്‍ പിടിച്ചെടുക്കുന്നതുമാണ് ലോക്ക് ഡൗണ്‍കാലത്തെ അക്രമങ്ങളെന്ന് പോലീസ് ഭാഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →